TOP NEWS| മാറ്റത്തിന്റെ റണ്‍വേ; മധ്യപ്രദേശില്‍ നിന്നും 44 പുതിയ വിമാനങ്ങള്‍ സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു
മധ്യപ്രദേശില്‍ നിന്നും 44 പുതിയ വിമാനങ്ങള്‍ സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കഴിഞ്ഞ 35 ദിവസത്തിനിടെയാണ് 44 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. ഇതില്‍ 8 വിമാനങ്ങള്‍ ഉഡാന്‍ പദ്ധതിയുടെ കീഴില്‍ ചെറിയ വിമാനത്താവളങ്ങളില്‍ നിന്നും മെട്രോ നഗരങ്ങളിലേക്കും മറ്റ് നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്നതാണ്.