കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍, ഒരു ജവാന്‌ വീരമൃത്യു

0

ഡല്‍ഹി: ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കരസേനയിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) വീരമൃത്യു വരിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിരച്ചിലിനിടെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ സൈനികനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ചികിത്സയ്ക്കിടെ ജവാന്‍ മരിച്ചതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

You might also like