അഫ്ഗാനിസ്ഥാനിൽ വിമാനത്തിന് വഴിക്കണ്ണുമായി ഇന്ത്യക്കാർ

0

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിൽ നിന്നു രക്ഷിക്കാൻ ഇന്ത്യയിൽനിന്നുള്ള വിമാനം ഇന്നെത്തുമെന്ന പ്രതീക്ഷയിൽ 41 മലയാളികളടക്കം 290 ഇന്ത്യക്കാർ കാബൂളിൽ കാത്തിരിപ്പു തുടരുന്നു. ഇന്നലെ ഇവരെ ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ മടക്കയാത്രയ്ക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ഇവരെ കൊണ്ടുവരുന്നതിനു വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനം ഇന്നു കാബൂളിലെത്തിയേക്കും. സംഘത്തിലുള്ള മലയാളി യുവാവാണു വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുന്നത്. കേരളത്തിൽനിന്നു നോർക്ക റൂട്ട്സും സജീവമായി ഇടപെടുന്നുണ്ട്.

You might also like