TOP NEWS| കോവിഡ് മുക്തരില്‍ ക്ഷയരോഗം; പ്രത്യേക പരിശോധന കാമ്പയിനുമായി കര്‍ണാടക
കോവിഡ് ഭേദമായവരിൽ ക്ഷയരോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക പരിശോധന കാമ്പയിനുമായി കര്‍ണാടക. കോവിഡ് വന്നുപോയവരുടെ വീടുകളിൽ ആശാവർക്കർമാരും ആരോഗ്യപ്രവർത്തകരും സന്ദർശനം നടത്തി ക്ഷയരോഗ പരിശോധനയ്ക്ക് വേണ്ട തുടർ നടപടികൾ സ്വീകരിക്കും. വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പരിശോധന യജ്ഞം ഉദ്ഘാടനം ചെയ്തു.