TOP NEWS| പേരാവൂർ അഗതി മന്ദിരത്തിലെ കൊവിഡ് ബാധ: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ, ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം
കണ്ണൂർ: നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ് ബാധിച്ച പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിൽ മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം. ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അടിയന്തിര നടപടി സ്വീകരിക്കണമെന്നും, ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.