TOP NEWS| ‘അഫ്ഗാനിസ്താനിലെ സംഭവങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നത്’: രക്ഷാസമിതിയില്‍ മന്ത്രി ജയ്ശങ്കര്‍
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഭീകരർക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്കെതിരേ നടപടി വേണമെന്നും ജയ്ശങ്കർ ആവശ്യപ്പെട്ടു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തിൽ യുഎൻ രക്ഷാ സമിതി സംഘടിപ്പിച്ച ചർച്ചയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.