TOP NEWS| കേരളത്തിൽ ഇന്ന് 20,224 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0

 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,224 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂർ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസർഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്

You might also like