കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ്‌ വാർഷിക ആഘോഷങ്ങളുടെ ഉത്ഘാടനം ആഗസ്റ്റ് 22 ന്‌

0

കുന്നംകുളം: ‌പെന്തക്കോസ്ത്‌ സഭകളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷിക ആഘോഷങ്ങളും ഉത്ഘാടനവും ആഗസ്റ്റ് 22 ന് സും വേദിയാക്കി നടത്തപ്പെടും. ഞായർ വൈകുന്നേരം 6.30 ന് പാസ്റ്റർ. പി. വി. ജോൺസന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന മീറ്റിംഗ്‌  .പി.സി. ജനറൽ ജോ.സെക്രട്ടറി പാസ്റ്റർ. എം. പി. ജോർജ്ജുകുട്ടി ഉത്ഘാടനവും മുഖ്യ സന്ദേശവും നൽകും. ബ്രദർ പ്രഫിൻ ജേക്കബ്‌, ബ്രദർ ബെന്നി എന്നിവർ സംഗീത ശിശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

കേരളത്തിലെ വിവിധ ഐക്യ പെന്തക്കോസ്ത്‌ സംഘടനകളുടെ ഭാരവാഹികൾ, പാസ്റ്റർമാരായ സാം പി ജോസഫ്‌, ഡേവിഡ്‌ സാമുവൽ, ജോജി ഐപ്പ്‌ മാത്യൂസ്‌, റ്റി റ്റി ജേക്കബ്‌, വിൽസൺ കെ കെ, ഷാജീ ആന്റണി, സാജുമോൻ റ്റി സി, സെബാസ്റ്റിൻ പി , ജോസ്‌ മാമൻ, സാം തോമസ്‌, മാത്യൂ ഏബ്രഹാം, പോൾ രാധാകൃഷ്‌ണൻ തുടങ്ങിയവർ  മീറ്റിങ്ങിൽ പങ്കെടുക്കും.

യു.പി.എഫ്‌ ജനറൽ പ്രസിഡന്റ്‌ ഡോ. സാജൻ സി ജേക്കബ്‌, ജനറൽ സെക്രട്ടറി പാസ്റ്റർ അനിൽ തിമോത്തി, സോണൽ സെക്രട്ടറി പാസ്റ്റർ ജി ജോസ്‌ തുടങ്ങിയ കർത്തൃദാസന്മാർ നേതൃത്വം നൽകും.

You might also like