TOP NEWS| സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം:നാല് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ രോഗികള്‍
തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ തൃശൂരില്‍ ജില്ലയിലാണ്. 2795 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ രോഗികളുണ്ട്. എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്.