TOP NEWS| മണിക്കൂറിൽ 94,000 കി.മീ. വേഗം; ഭൂമിയെ ലക്ഷ്യമാക്കി ചിന്നഗ്രഹം; നാസ മുന്നറിയിപ്പ്

0

 

ഛിന്നഗ്രഹങ്ങൾ പലപ്പോഴും ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞർക്ക് ആശങ്കയുണ്ടാക്കുന്നവയാണ്. ഇപ്പോഴിതാ മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിക്ക് അടുത്തേക്ക് എത്തുന്നതായാണ് റിപ്പോർട്ടുകൾ. ഏകദേശം 4,500 അടി വ്യാസമുള്ള ഛിന്നഗ്രഹം നാളെ രാത്രിയോടെ ഭൂമിക്ക് അടുത്തുകൂടി കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്. 2016 എജെ 193 എന്നാണ് നാസ ഇതിന് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് 21 രാത്രിയോടെ ഭൂമിക്ക് ഏറെ അടുത്ത് ഛിന്നഗ്രഹമെത്തുമെന്നാണ് വിലയിരുത്തൽ. അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ പട്ടികയിലാണ് നാസ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

You might also like