TOP NEWS| പുതിയ വൈദ്യുത മീറ്റർ വരുന്നു; ഘടിപ്പിക്കേണ്ട സമയം പ്രഖ്യാപിച്ചു; അറിയേണ്ട കാര്യങ്ങൾ
രാജ്യത്തെ വൈദ്യുതി മീറ്ററുകളിൽ വൻ മാറ്റം വരുത്തുന്നതിന് തീരുമാനം. പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ പോലെ മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് വരുന്നത്. പ്രീപെയ്ഡ് സ്മാർട് മീറ്റർ ഘട്ടംഘട്ടമായി എല്ലായിടത്തും എത്തിക്കുന്നതിനാണ് തീരുമാനം. നിലവിലുള്ള മീറ്ററുകൾ മാറ്റി പ്രീപെയ്ഡ് മീറ്ററുകൾ ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.