TOP NEWS| വീടുകള്‍തോറും കയറി; മാധ്യമപ്രവർത്തകരെ തേടി താലിബാന്റെ കൊലവിളി

0

 

അഫ്ഗാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ താലിബാന്റെ കൊലവിളി. ജര്‍മന്‍ മാധ്യമത്തിനായി റിപ്പോര്‍ട്ട് ചെയ്തുവന്ന അഫ്ഗാന്‍ പൗരനെ തേടിയെത്തിയ താലിബാന്‍ സംഘം അടുത്തബന്ധുവിനെ വെടിവച്ചുകൊന്നു. വെടിയേറ്റ മറ്റൊരു ബന്ധുവിന്റെ നില ഗുരുതരമാണ്. കാബൂളിലെ മാധ്യമപ്രവര്‍ത്തകരുടെ പട്ടിക തയാറാക്കി വീടുകള്‍തോറും കയറിയിറങ്ങിയാണ് താലിബാന്റെ തിരച്ചില്‍. പ്രാദേശിക ടെലിവിഷന്‍ ചാനലായ ‘ഗര്‍ഗസ്ത് ടി.വി’ റിപ്പോര്‍ട്ടര്‍ നെമത്തുള്ള ഹെമത്തിനെ വീട്ടില്‍ നിന്ന് ഇന്നലെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ‘പക്തിയ ഘാഗ്’ റേഡിയോ സ്റ്റേഷന്‍ മേധാവി തൂഫാന്‍ ഒമറിനെ വെടിവച്ച് കൊന്നതായി താലിബാന്‍ വക്താവ് സ്ഥിരീകിരിച്ചു. റോയിട്ടേഴ്സ് ഫോട്ടഗ്രഫറും പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായ ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കഴിഞ്ഞമാസം താലിബാന്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

You might also like