TOP NEWS| സഹകരണ ബാങ്കുകളില്‍ 248 ഒഴിവ്; സെപ്റ്റംബര്‍ ഒന്നുവരെ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. 248 ഒഴിവുകളുണ്ട്. ജൂനിയർ ക്ലാർക്ക്/കാഷ്യർ-225, അസി. സെക്രട്ടറി/മാനേജർ/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-6, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-9, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.