TOP NEWS| ഖത്തറില്‍ നിശ്ചിത വിഭാഗക്കാര്‍ക്ക് കോവിഡ് വാക്സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ തീരുമാനം

0

 

ഖത്തറില്‍ നിശ്ചിത വിഭാഗക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍റെ മൂന്നാം ഡോസ് നല്‍കാന്‍ തീരുമാനമെടുത്തതായി ആരോഗ്യമന്ത്രാലയം. യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ്, യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ എന്നിവയുടെ അംഗീകാരങ്ങള്‍ക്ക് അനുസരിച്ചാണ് മന്ത്രാലയത്തിന്റെ അനുമതി. ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക്, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസും പൂര്‍ത്തീകരിച്ച നിശ്ചിത വിഭാഗക്കാര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ഗുരുതരമായ രീതിയില്‍ പ്രതിരോധശേഷി കുറവുള്ള വ്യക്തികൾക്കും കോവിഡ് -19 അണുബാധയുടെ ഗുരുതരമായ സങ്കീർണതകളാല്‍ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും മാത്രമേ മൂന്നാമത്തെ ഡോസ് ബാധകമാകൂ. മന്ത്രാലയത്തിന്‍റെ അറിയിപ്പ് പ്രകാരം മൂന്നാം ഡോസ് ലഭിക്കാന്‍ അര്‍ഹതയുള്ള വിഭാഗക്കാര്‍ താഴെ സൂചിപ്പിക്കുന്നവരാണ്

You might also like