TOP NEWS| റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വിമാനസര്‍വീസ്; കുവൈത്ത് വ്യോമയാന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

0

 

റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍സുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം കുവൈത്ത് വ്യോമയാന വകുപ്പ് പുറത്തിറക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഈ ആഴ്ച തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. മന്ത്രിസഭാ അനുമതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി കാണിച്ചാണ് വ്യോമയാന വകുപ്പ് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. ഇതോടൊപ്പം യാത്രക്കാര്‍ക്കുള്ള നിബന്ധനകളും നടപടിക്രമങ്ങളും വിശദീകരിക്കുന്നുമുണ്ട്.

You might also like