അഫ്ഗാനില്‍നിന്നെത്തിയ 78 പേരില്‍ 16പേര്‍ക്ക് കോവിഡ്; എല്ലാവരെയും ക്വാറന്‍റീനിലാക്കി
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍നിന്ന് രാജ്യത്തെത്തിയ 78 പേരില്‍ 16 പേര്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്ലാവരെയും ക്വാറന്‍റീനിലാക്കി. വൈറസിന്‍റെ അടയാളങ്ങളൊന്നും കാണിക്കാത്തവരാണ് രോഗികളെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാബൂളില്‍നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥം കൊണ്ടുവന്ന ഗ്രന്ഥികളും കോവിഡ് പോസിറ്റീവായവരില്‍ പെടും. വിശുദ്ധ ഗ്രന്ഥത്തിന്‍റെ പകര്‍പ്പുകള്‍ ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി ഏറ്റുവാങ്ങിയിരുന്നു.
228 ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 626 പേരെ ഇതിനകം ഇന്ത്യ ഒഴിപ്പിച്ചിട്ടുണ്ട്. അതില്‍ 77 പേര്‍ അഫ്ഗാന് സിഖുകാരാണ്.