TOP NEWS| പെഗസിസ് ഫോൺ ചോർത്തൽ; ബംഗാളിന്‍റെ അന്വേഷണം ഉടൻ വേണ്ടന്ന് സുപ്രിംകോടതി
പെഗസിസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഉടൻ വേണ്ടെന്ന് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ സൂചന നൽകി. പെഗസിസ് ഫോണ്‍ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹര്‍ജികൾക്കൊപ്പം ബംഗാൾ കേസും പരിഗണിക്കാനാണ് സുപ്രിംകോടതിയുടെ തീരുമാനം.