അഫ്ഗാനികളുടെ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി ; ഇനി ഇ-വിസയ്ക്ക് മാത്രം അംഗീകാരം

0

ഡല്‍ഹി : അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി . എന്നാല്‍ ഇ -വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ പൗരന്‍മാരുടെ ഇന്ത്യന്‍ വിസയുള്ള പാസ്പോര്‍ട്ടുകള്‍ ഭീകരര്‍ മോഷ്ടിച്ചെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഴയ വിസകള്‍ രാജ്യം റദ്ദാക്കിയത്.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി . തിരിച്ചെത്തുന്ന എല്ലാവര്‍ക്കും രണ്ടാഴ്ച നിരീക്ഷണം നിര്‍ബന്ധമാക്കാനും തീരുമാനമുണ്ട് . താലിബാനോടുള്ള ഇന്ത്യന്‍ നിലപാട് വ്യക്തമാക്കണമെന്ന് നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടും.

You might also like