TOP NEWS| കേരളത്തിൽ ഓണത്തിന് ശേഷം കൊവിഡ് കൂടി; ഉത്സവങ്ങൾ വരുന്നു, ജാഗ്രത വേണമെന്നും സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം
ദില്ലി: കേരളത്തിൽ ഓണത്തിന് ശേഷം കൊവിഡ് കേസുകളിൽ വർധന ഉണ്ടായെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ 65 ശതമാനവും കേരളത്തിലാണ് . ഇത് ആദ്യമായാണ് ആകെ കേസുകളില്‍ ഇത്രയും ഉയർന്ന ശതമാനം കേരളത്തില്‍ നിന്നാകുന്നത്. ഓണത്തിന് ശേഷമുള്ള കേരളത്തിലെ കൊവിഡ് കേസുകള്‍ ചൂണ്ടിക്കാട്ടി ഉത്സവങ്ങളില്‍ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു