TOP NEWS| തിങ്കളാഴ്ച മുതൽ രാത്രി കർഫ്യു; രോഗവ്യാപനം 7നു മുകളിലായാൽ ലോക്ഡൗൺ

0

 

തിങ്കളാഴ്ച മുതൽ രാത്രി കർഫ്യു; രോഗവ്യാപനം 7നു മുകളിലായാൽ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ രാത്രികാല കർഫ്യു ഏർപെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച മുതൽ രാത്രി പത്ത് മണി മുതൽ പുലർച്ചെ ആറ് മണിവരെയാണു രാത്രി കർഫ്യു. അടുത്ത ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓണക്കാലത്തിനുശേഷം രോഗവ്യാപനം കൂടി. രോഗവ്യാപനം കൂടുന്നതനുസരിച്ച് ചികിൽസാ സൗകര്യം വർധിപ്പിച്ചിട്ടുണ്ട്.

ഒരു ദിവസം അഞ്ചു ലക്ഷം വാക്സീൻവരെ വിതരണം ചെയ്യുന്നു. മരണ നിരക്കു പിടിച്ചു നിർത്താനും കഴിഞ്ഞു. എന്നാൽ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന അനുസരിച്ച് മരണവും വർധിക്കുന്നു. കേരളത്തിൽ 2.78 കോടി ആളുകൾക്കു വാക്സീൻ വിതരണം ചെയ്തു. പ്രതിവാര രോഗവ്യാപന തോത് ഏഴിന് മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like