മൂവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു ; മൂന്നു പേര് മരിച്ചു; മരണപ്പെട്ടത് തൊടുപുഴ സ്വദേശികള്‍
കൊച്ചി : എറണാകുളം കോലഞ്ചേരിയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യന്, വിഷ്ണു, അരുണ്‍ ബാബു എന്നിവരാണ് മരിച്ചത്.
കോലഞ്ചേരി തൃക്കളത്തൂരില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.
കാറിലുണ്ടായിരുന്ന യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.