വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; സ്റ്റുഡിയോകളില്‍ തിരക്കേറി
സുഹാര്‍: സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമാനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാളുകളടക്കം പൊതുസ്ഥലങ്ങളിലും പ്രവേശിക്കാന്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റുഡിയോകള്‍ക്ക് തുണയായി. സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ കാര്‍ഡ് രൂപത്തിലാക്കി വാങ്ങാന്‍ സ്റ്റുഡിയോകളില്‍ ധാരാളം പേര് എത്തുന്നുണ്ട്. 500 ബൈസ നല്കിയാല് ക്യൂ.ആര് കോഡ് അടക്കം വാക്സിന് സര്‍ട്ടിഫിക്കറ്റ് പേഴ്സില്‍ വെക്കാവുന്ന കാര്‍ഡ് പോലെയാക്കി നല്‍കും. ഇന്ത്യക്കാരും ബംഗ്ലാദേശികളുമൊക്കെയാണ് കാര്‍ഡിനായി കൂടുതലായി എത്തുന്നത്.