TOP NEWS| സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവായി; പ്രതിരോധം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി

0

 

സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷനിലൂടെയും രോഗം വന്നും എത്രപേര്‍ക്ക് കൊവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിനാണ് സിറോ സര്‍വയലന്‍സ് പഠനം നടത്തുന്നത്. ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും കഴിയും. ഇതിലൂടെ കൊവീഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും സാധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

You might also like