TOP NEWS| പുതിയ വകഭേദം; സി.1.2 അതിവേഗം പകരും; വാക്സീൻ സംരക്ഷണവും ഗുണം ചെയ്യില്ല
സാർസ് കോവ് 2 വൈറസിന്റെ പുതിയ വകഭേദം സി .1.2 അതിവേഗത്തിൽ പകരുന്നതാണെന്നു കണ്ടെത്തൽ. വാക്സീന്റെ സംരക്ഷണം പുതിയ വകഭേദത്തിൽ ലഭിക്കില്ലെന്നും റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഒാസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും ഇതിന്റെ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിലാണ് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി വകഭേദമായ സി .1.2 കണ്ടെത്തിയത്.