TOP NEWS| അഫ്ഗാന്‍ വനിതകള്‍ക്ക് പഠിക്കാന്‍ അനുമതി; സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിരോധനം

0

 

കാബൂൾ: അഫ്ഗാൻ വനിതകൾക്ക് സർവകലാശാലകളിൽ പഠിക്കാനുള്ള അനുമതി നൽകുമെന്ന് താലിബാൻ. എന്നാൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിരോധനമുണ്ടാകും. വിദ്യാഭ്യാസ വകുപ്പിന്റെ താത്കാലിക ചുമതലയുള്ള മന്ത്രി അബ്ദുൾ ബാഖി ഹക്കാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തൊണ്ണൂറുകളിൽ അഫ്ഗാൻ പിടിച്ചെടുത്തപ്പോൾ താലിബാൻ അന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.

You might also like