TOP NEWS| കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ ധാരണയായി
നിലവിൽ പ്രതിദിനം 7500 യാത്രക്കാർ എന്നതാണ് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി . ഇത് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ വ്യോമയാന വകുപ്പ് മന്ത്രിസഭക്ക് കത്തു നൽകിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരം ആക്കി ഉയർത്തിക്കൊണ്ടുള്ള തീരുമാനം വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.