അതിദാരുണമായ അപകടം; ബംഗളൂരുവില്‍ ഓഡി ക്യു 3 കാര്‍ പോസ്റ്റില്‍ ഇടിച്ച്‌ ഡിഎംകെ‍ എംഎല്‍എയുടെ മകനടക്കം ഏഴുപേര്‍ മരിച്ചു

0

ബംഗളൂരു: ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലുണ്ടായ അതി ദാരുണമായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. മംഗള കല്യാണമന്തപ്പയ്ക്കടുത്തുള്ള കെട്ടിടത്തിന്റെ സമീപം ഓഡി ക്യു 3 മോഡല്‍ കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നുള്ള ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും ഉള്‍പ്പെടുന്നു. ഹൊസൂര്‍ മണ്ഡലത്തിലെ ഡിഎംകെ എംഎല്‍എ വൈ പ്രകാശിന്റെ മകന്‍, അദ്ദേഹത്തിന്റെ ഭാര്യ ഡോ.ബിന്ദു, കരുണ സാഗര്‍, ഇഷിത, ഡോ. ധനുഷ, അക്ഷയ് ഗോയല്‍, ഉത്സവ്, രോഹിത് എന്നിവരാണ് മരിച്ചത്.

You might also like