വാക്‌സിനെടുക്കാത്ത സ്വദേശികള്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ അനുമതി
മസ്‌കത്ത് : കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്ത ഒമാന്‍ പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് വരുന്നതിന് അനുമതി നല്‍കി സുപ്രീം കമ്മിറ്റി. ഒമാനി പൗരന്‍മാര്‍, സാധുവായ റസിഡന്‍സ് വീസയിലുള്ള വിദേശികള്‍ എന്നിവര്‍ക്ക് വാക്‌സീനെടുക്കാതെയും പ്രവേശനം ഒമാനില്‍ അനുവദിക്കും. അതെ സമയം നേരത്തെ വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമായി ഒമാനിലേക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു.