അനിശ്വിതത്വം മാറി; പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഏഴ് ജില്ലകളില്‍ 20 ശതമാനമാണ് സീറ്റ വര്‍ധനയുണ്ടായിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് സീറ്റ് വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.
ഇത്തവണ റിക്കാര്‍ഡ് വിജയമാണ് പത്താം ക്ലാസിലുണ്ടായിരിക്കുന്നത്. അതിനാല്‍ തുടര്‍ പഠനത്തിന് അര്‍ഹരായ എല്ലാവര്ക്കും അവസരം ലഭിക്കില്ലെന്ന ഭീതിയുണ്ടായിരുന്നു.
പത്താം ക്ലാസ് വിജയിച്ച എല്ലാവര്ക്കും പ്ലസ് വണ്‍ പ്രവേശനം സാധ്യമാകില്ലെന്നും സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.