TOP NEWS| താലിബാൻ തീവ്രവാദ സംഘടനയോ? സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഒമർ അബ്ദുള്ള
ശ്രീനഗർ: താലിബാൻ തീവ്രവാദ സംഘടനയാണോ അല്ലയോ എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് മുൻ കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തീവ്രവാദ സംഘടനയാണെങ്കിൽ സർക്കാർ എന്തിന് താലിബാനുമായി ചർച്ച നടത്തുന്നുവെന്നും ഒമർ അബ്ദുള്ള ചോദിച്ചു. തീവ്രവാദ സംഘടന അല്ലെന്നാണ് നിലപാട് എങ്കിൽ ഐക്യരാഷ്ട്രസംഘടനയോട് തീവ്രവാദികളുടെ പട്ടികയിൽ നിന്ന് താലിബാനെ ഒഴിവാക്കാൻ ആവശ്യപ്പെടുമോയെന്നും ഒമർ അബ്ദുള്ള ചോദിച്ചു. ഇന്ത്യ താലിബാനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം.