TOP NEWS| വായുമലിനീകരണം കൂടുന്നു, 40 ശതമാനം ഇന്ത്യക്കാരുടെ ആയുസിൽനിന്ന് കുറയുക ഒമ്പത് വർഷം? ദില്ലിയുൾപ്പടെ സ്ഥിതി രൂക്ഷം

0

 

വായുമലിനീകരണം ഏകദേശം 40 ശതമാനം ഇന്ത്യക്കാരുടെയും ആയുസ്സ് കുറയ്ക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. പുതിയ റിപ്പോർട്ട് പ്രകാരം, ജനങ്ങളുടെ ആയുർദൈർഘ്യം 9 വർഷത്തിലേറെയും കുറയുമെന്നാണ് പറയുന്നത്. തലസ്ഥാനമായ ദില്ലി ഉൾപ്പെടെയുള്ള മധ്യ, കിഴക്കൻ, വടക്കേ ഇന്ത്യയിൽ താമസിക്കുന്ന 480 ദശലക്ഷത്തിലധികം ആളുകളും വലിയ തോതിലുള്ള മലിനീകരണത്തിന് ഇരയാകുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു.

You might also like