സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്​ ഏകീകൃത വിവരസംവിധാനം വരുന്നു

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​െന്‍റ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ക്കാ​യി ഏ​കീ​കൃ​ത വി​വ​ര സം​വി​ധാ​നം സ​ജ്ജ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ യോ​ഗം ത​ത്ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍കി. ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലെ ഇ​ര​ട്ടി​പ്പ്​ ഒ​ഴി​വാ​ക്കാ​നും അ​ര്‍​ഹ​രെ നി​ര്‍​ണ​യി​ക്കാ​നും വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. കു​ടും​ബ​ത്തെ അ​ടി​സ്ഥാ​ന യൂ​നി​റ്റാ​യി പ​രി​ഗ​ണി​ച്ച്‌ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഏ​കീ​കൃ​ത ഡാ​റ്റാ​ബേ​സ് ഉ​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​യാ​കും യൂ​നി​ഫൈ​ഡ് ര​ജി​സ്ട്രി.

വ്യ​ക്തി​ക്കും കു​ടും​ബ​ത്തി​നും തി​രി​ച്ച​റി​യ​ല്‍ ന​മ്ബ​ര്‍ ന​ല്‍കും. എ​ല്ലാ സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​രി​ച്ച​റി​യാ​നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മു​ള്ള കേ​ന്ദ്രീ​കൃ​ത പൊ​തു പ്ലാ​റ്റ്ഫോ​മാ​കും ഇ​ത്. ആ​ദ്യ​ഘ​ട്ട​മാ​യി അ​നു​ബ​ന്ധ സോ​ഫ്റ്റ് വെ​യ​ര്‍, ഹാ​ര്‍​ഡ്​​വെ​യ​ര്‍, മാ​ന​വ വി​ഭ​വ​ശേ​ഷി എ​ന്നി​വ ഉ​ള്‍പ്പെ​ടെ ‘ആ​ധാ​ര്‍ വാ​ള്‍ട്ട്’ സ്ഥാ​പി​ക്കും. 34.32 കോ​ടിയു​ടെ പ​ദ്ധ​തി​ക്ക്​ ഭ​ര​ണാ​നു​മ​തി ന​ല്‍കാ​ന്‍ റീ​ബി​ല്‍ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വി​ന് അ​നു​മ​തി ന​ല്‍​കി.

You might also like