ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ്; സാധ്യമാക്കാന്‍ നിയമനിര്‍മാണം
തിരുവനന്തപുരം: ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ് നല്‍കുന്നത് സാധ്യമാക്കാന്‍ നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. 1973ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പുകളില്‍ ഭേദഗതി വരുത്തണമെന്ന ഹൈകോടതി രജിസ്ട്രാറുടെ ശിപാര്‍ശയിലാണ് നിയമനിര്‍മാണം. 69, 91 വകുപ്പുകളിലാകും ഭേദഗതി.
സാക്ഷികള്‍ക്ക് ഹാജരാകുന്നതിന് തപാല്‍ വഴി സമന്‍സ് അയക്കുന്നതുമായി ബന്ധപ്പെട്ടും ഏതെങ്കിലും വ്യക്തികളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകളോ വസ്തുക്കളോ ഹാജരാക്കാന്‍ അറിയിപ്പ് നല്‍കുന്നതുമായും ബന്ധപ്പെട്ടാണ് ഈ വകുപ്പുകള്‍. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ് അയക്കണമെങ്കില്‍ പ്രത്യേക നിയമനിര്‍മാണം വേണമായിരുന്നു.