ഗുജറാത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് പേര് കൊല്ലപ്പെട്ടു
ഗുജറാത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് പേര് കൊല്ലപ്പെട്ടു.ആരവല്ലി ജില്ലയിലെ ഗോദ്കുല്ല ഗ്രാമത്തില്‍ പിതാവും മകളുമാണ് ദാരുണമായി കൊല്ലപ്പെട്ടത് . ഓഗസ്റ്റ് 28നാണ് സ്ഫോടനം നടന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് മനസിലാവുകയായിരുന്നു.
മരിച്ചയാളുടെ കൈയിലിരുന്നാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. സംഭവസമയം മകളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. എങ്ങനെയാണ് ഇയാള്‍ക്ക് ഗ്രനേഡ് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.