ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം
ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം. ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകൾ വീണ്ടും വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വർഷത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. 90കളിലുള്ള ഒരു വയോധികയാണ് മരണപ്പെട്ടത്. ഓക്ക്‌ലൻഡ് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു മരണം. ഇതുവരെ ആകെ 27 പേരാണ് കൊവിഡ് ബാധിച്ച് ന്യൂസീലൻഡിൽ മരണപ്പെട്ടത്.