വെനീസ്​ ബിനാലെയില്‍ ലോകകപ്പ്​ വിശേഷങ്ങളുമായി ഖത്തര്‍ മ്യൂസിയവും

0

ദോഹ: ലോക പ്രസിദ്ധമായ ഇറ്റലിയിലെ വെനീസ്​ ബിനാലെയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ്​ വിശേഷങ്ങളുമായി ഖത്തര്‍ മ്യൂസിയവും പ​ങ്കെടുക്കും. ഖത്തര്‍ മ്യൂസിയംസ്​ ചെയര്‍പേഴ്സന്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ രക്ഷാധികാരത്തിലാണ് ഖത്തറിന്‍റെ പങ്കാളിത്തം.

ഗിയാര്‍ഡിനി ഡെല്ല ബിനാലെയുടെ 17ാമത്​ ഇന്‍റര്‍നാഷനല്‍ ആര്‍കിടെക്​ചര്‍ എക്​സിബിഷ​െന്‍റ ഭാഗമായാണ്​ സെന്‍ട്രല്‍ പവലിയനില്‍ ‘സ്​പോര്‍ട്സ്​ പ്ലാറ്റ്ഫോം’ എന്ന തലക്കെട്ടിലാണ് 3-2-1 ഖത്തര്‍-ഒളിമ്ബിക് സ്​പോര്‍ട്സ്​ മ്യൂസിയത്തിെന്‍റ പ്രത്യേക പങ്കാളിത്തം.

സ്​പോര്‍ട്സ്​ പ്ലാറ്റ്ഫോമില്‍ രണ്ട് മഹാ കായിക മാമാങ്കങ്ങളാണുള്‍പ്പെടുന്നത്. ഈയിടെ ജപ്പാനില്‍ സമാപിച്ച ടോക്യോ ഒളിമ്ബിക്സും അടുത്ത വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റുമാണവ. ലോകകപ്പിനായി പൂര്‍ത്തിയായ, നിര്‍മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന എട്ട് വേദികളുടെ മാതൃകകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടും.

You might also like