TOP NEWS| നിപയുടെ ഉറവിടം കണ്ടെത്താനായി ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും

0

 

നിപയുടെ ഉറവിടം കണ്ടെത്താനായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകൾ ഇന്നോ നാളെയോ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കും. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആടുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാനും മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. കൂടുതൽ പരിശോധനകൾക്കായി മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക സംഘം കോഴിക്കോട് എത്തും.

You might also like