TOP NEWS| കേന്ദ്രത്തില്‍ നിന്ന് ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ കൂടി ആവശ്യപ്പെട്ട് തമിഴ്നാട്
വാക്സിനൊപ്പം 0.5 എം എല്‍ ഓട്ടോ ഡിസേബിള്‍ സിറിഞ്ചുകളോ 1 എം എല്‍ സിറിഞ്ചുകളോ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് എഴുതിയ കത്തില്‍ തമിഴ്നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യന്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്‍റ് വാക്സിനേഷന്‍ സെന്‍ററുകള്‍ക്ക് നല്‍കുന്ന 1.04 കോടി ഡോസ് വാക്സിന് പുറമേയാണിത്.