TOP NEWS| താലിബാന്റെ തോക്കിന് മുന്നിൽ നെഞ്ച് വിരിച്ച് വനിതാപോരാളി; ചിത്രം വൈറൽ

0

 

താലിബാന്റെ തോക്കിന് മുന്നിൽ നെഞ്ച് വിരിച്ച് വനിതാപോരാളി; ചിത്രം വൈറൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തു പുതിയ സർക്കാരിനെ പ്രഖ്യാപിച്ച താലിബാനോടു നേർക്കുനേർ നിന്നൊരു വനിതാ പോരാളി. അഫ്ഗാനിലെ പാക്കിസ്ഥാൻ ഇടപെടലിൽ പ്രതിഷേധിച്ച് കാബൂളിൽ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭടന്മാർ ആകാശത്തേക്കു വെടിയുതിർത്തു. പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതയാണു ധീരതയുടെ പ്രതീകമായി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.

വാർത്താഏജൻസി റോയിട്ടേഴ്സ് പകർത്തിയ ചിത്രമാണു മണിക്കൂറുകൾക്കം നിരവധിപേർ റീട്വീറ്റ് ചെയ്തതും മറ്റു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. സ്ത്രീകൾക്കും പെൺകുട്ടികൾക്കും കർശന നിയന്ത്രണങ്ങളാണു താലിബാൻ നടപ്പാക്കുന്നത്. പുതിയ സർക്കാർ ‘പുരോഗമനം ഉള്ളതായിരിക്കും’ എന്നു താലിബാൻ പറയുന്നുണ്ടെങ്കിലും ഇതുവരെ അതിന്റെ സൂചനകളൊന്നുമില്ല. ഈ പശ്ചാത്തലത്തിലാണ്, തോക്കു ചൂണ്ടിയ താലിബാൻ ഭടന്റെ മുഖത്തേക്കു തലയുയർത്തി നോക്കി സധൈര്യം നിൽക്കുന്ന സ്ത്രീ ഒറ്റയാൾ പട്ടാളമായത്. നെഞ്ചിലേക്കു തോക്കു ചൂണ്ടിയ താലിബാൻകാരന്റെ നേർക്കു കൂസലില്ലാതെ നോക്കുന്ന ഈ സ്ത്രീ അഫ്ഗാന്റെ സമരപ്രതീകമായി.

You might also like