ദുബൈ റേസിങ്​ സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലധികമാക്കി ഉയർത്തി

0

ദുബൈ റേസിങ്​ സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലധികമാക്കി ഉയർത്തി. കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുള്ളതിനാൽ കുതിരയോട്ട മത്സരം വിപുലമായി തന്നെ നടത്തിയേക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ മത്സരാര്‍ത്ഥികളെത്തുന്ന കുതിരയോട്ട മത്സരത്തിന്റെ സമ്മാനത്തുകയാണ്​ വർധിപ്പിച്ചത്​. യു.എ.ഇ വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തൂമി​ന്റെ നിർദേശ പ്രകാരമാണ്​ 2021-22വർഷത്തെ സീസണിലേക്ക്​ വൻ തുക പ്രഖ്യാപിച്ചത്​.

You might also like