TOP NEWS| ലൈസൻസില്ലാതെ കോവിഡ് പരിശോധന; സ്വകാര്യ ലാബ് കലക്ടര്‍ നേരിട്ടെത്തി അടച്ചുപൂട്ടി
കൊച്ചി• ഇടപ്പള്ളിയിൽ ലൈസൻസില്ലാതെ കോവിഡ് പരിശോധന നടത്തിവന്ന സ്വകാര്യ ലാബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി അടച്ചു പൂട്ടി. കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെന്റർ എന്ന പേരിൽ ചെങ്ങന്നൂർ സ്വദേശിയായ ഡോക്ടർ ടി. വിഷ്ണു നടത്തി വന്ന സ്ഥാപനമാണ് അനധികൃതമെന്നു കണ്ടെത്തിയത്. ലാബ് ഉടമയ്ക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുക്കുമെന്നു ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.