നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജനറല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് 2021 കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടന്‍മാരുടെയും പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കെ മരണപ്പെട്ടവരുടെയും കാണാതായവരുടെയും മക്കള്‍/ ആശ്രിതരായ പെണ്‍കുട്ടികള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ശുപാര്‍ശക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും, പ്രോസ്‌പെക്ടസും www.dhs.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ 14 നകം ലഭിക്കണം.