നിപ നിയന്ത്രണത്തില്‍; മെഡി.കോളജിലെ സൗകര്യങ്ങള്‍ മന്ത്രി വിലയിരുത്തി

0

കോ​ഴി​ക്കോ​ട്​: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ര്‍ശി​ച്ച്‌ നി​പ ചി​കി​ത്സ​ക്കാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. നി​പ രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും സം​ബ​ന്ധി​ച്ച്‌ സം​സ്​​ഥാ​ന മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി. നി​പ​യോ​ടൊ​പ്പം ത​ന്നെ കോ​വി​ഡും കോ​വി​ഡ്​ ഇ​ത​ര രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വും ഒ​രു​പോ​ലെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കേ​ണ്ട​താ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് രോ​ഗം വ​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട​ത്ര സു​ര​ക്ഷാ​മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണം. ജീ​വ​ന​ക്കാ​ര്‍ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്‍കാ​നും മ​ന്ത്രി പ​റ​ഞ്ഞു.

You might also like