ബയോളജിക്കല്‍ ഇ നിര്‍മ്മിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റഷോട്ട് വാക്‌സിന്‍ അടുത്തമാസം ലഭ്യമായേക്കും
ന്യുഡല്‍ഹി: അമേരിക്കന്‍ ഫാര്‍മസി കമ്ബനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഷോട്ട് കോവിഡ് വാക്‌സിന്‍ അടുത്ത മാസത്തോടെ ഇന്ത്യയില്‍ ലഭ്യമായേക്കും. ഹൈദരാബാദ് ആസ്ഥാനമായ ബയോജളിക്കല്‍ ഇ ആണ് വാക്‌സിന്‍ ഇന്ത്യയില്‍നിര്‍മ്മിക്കുന്നത്. ഈ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം ഏഴിന് അനുമതി നല്‍കിയിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാണിത്.