കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചാല്‍ 5000 ദിര്‍ഹം പിഴയും തടവും
ദുബൈ: കുട്ടികളെ കൃത്യസമയത്ത് സ്കൂളില്‍ ചേര്‍ത്തില്ലെങ്കില്‍ 5000 ദിര്‍ഹം പിഴയും തടവും ശിക്ഷ നല്‍കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ട്. നിലവിലെ നിയമങ്ങള്‍ക്ക് അനുസൃതമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരം നല്‍കും. കുട്ടികളെ പരിപാലിക്കാന്‍ ചുമതലയുള്ളവര്‍ അത് നിര്‍വഹിക്കാത്തത് കുറ്റകരമാണ്. നിശ്ചിത സമയത്ത് വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ക്കാത്തതും അകാരണമായി വിദ്യാഭ്യാസം നിഷേധിക്കുന്നതും കുറ്റകരമാണെന്നും കോടതി അറിയിച്ചു.