TOP NEWS| ‘ഐഎൻഎസ് വിക്രാന്ത് തകർക്കും; 2.5 ലക്ഷം ഡോളറിന്റെ ബിറ്റ് കോയിൻ നൽകണം’

0

കൊച്ചി • കപ്പൽ നിർമാണശാലയിൽ നിർമാണത്തിലുള്ള ഐഎൻഎസ് വിക്രാന്ത് തകർക്കുമെന്ന ഭീഷണി ഇമെയിൽ സന്ദേശങ്ങൾ വന്ന സംഭവത്തിൽ, ആദ്യം ലഭിച്ചത് പണം ബിറ്റ്കോയിനുകളായി നൽകണമെന്ന അപേക്ഷ. തന്റെ കുടുംബം തീവ്രവാദികളുടെ പിടിയിലാണെന്നും രക്ഷിക്കുന്നതിന് രണ്ടര ലക്ഷം യുഎസ് ഡോളർ നൽകണമെന്നുമായിരുന്നു ആവശ്യം. ഓഗസ്റ്റ് 24നാണ് കപ്പൽശാലയിലേയ്ക്ക് ആദ്യ ഇമെയിൽ എത്തുന്നത്. പണം നൽകിയില്ലെങ്കിൽ അവർ കുടുംബത്തെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്നു എന്നതായിരുന്നു സന്ദേശം.

 

You might also like