TOP NEWS| നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സാ നിഷേധിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

0

 

കോഴിക്കോട്: നിപാ  വൈറസ് ബാധിച്ച് മരിച്ച ചാത്തമംഗലം പാഴൂർ സ്വദേശിയായ മുഹമ്മദ്‌ ഹാഷിം എന്ന വിദ്യാർത്ഥിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ  മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയിലാണ് മനുഷ്യവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. സുതാര്യവും, സത്യസന്ധവുമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും, കളക്ടർക്കുമാണ് കമ്മീഷൻനിർദ്ദേശം നൽകിയത്.  പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

You might also like