TOP NEWS| അഫ്ഗാനിലെ കൂട്ടമരണം ഒഴിവാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണം; യു.എന്‍

0

 

സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്നുള്ള അഫ്ഗാനിലെ കൂട്ടമരണം ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചര്‍ച്ച നടത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി മൂലം മരിക്കുന്നത് ഒഴിവാക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന ഭീകരവാദത്തിന്റെ കേന്ദ്രമായി അഫ്ഗാന്‍ മാറരുതെന്നാണ് യു.എന്‍ ആഗ്രഹിക്കുന്നത്  അഫ്ഗാനികളെ പ്രധിനിധീകരിക്കുന്ന ഗവണ്‍മെന്റാണ് ഉണ്ടാവേണ്ടത്. നിലവിലെ സര്‍ക്കാരില്‍ നിരാശയുണ്ട്. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ താലിബാന്‍ സഹകരിക്കണമെന്നും ഗുട്ടറസ് പറഞ്ഞു. അഫ്ഗാനിലേക്ക് പണം അയക്കുന്നത് തുടരണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

You might also like