ഉച്ചത്തിൽ പാട്ടുപാടി; ശബ്ദ മലിനീകരണത്തിന്‌ പാസ്റ്റർക്ക്‌ അറസ്റ്റ്‌

0

ഒക്ലഹോമ: തുൾസ വനിതാ ക്ലിനിക്കിൽ ഗർഭച്ഛിദ്രം നടത്തുന്നതിനെതിരെയുള്ള പ്രതിഷേധമായി പുറത്ത് ഉച്ചത്തിൽ സ്തുതിഗീതങ്ങൾ ആലപിച്ച പാസ്റ്റർറെ അറസ്റ്റ്‌ ചെയ്ത്‌ കേസെടുത്തു.

അഞ്ച് വർഷമായി എല്ലാ ആഴ്ചയും തുൾസ വനിതാ ക്ലിനിക്കിന് പുറത്ത് ഗർഭച്ഛിദ്രം നടത്തുന്നതിനെതിരെ താനും തന്റെ സഭയിലെ ബ്രോക്കൺ ആരോ ബാപ്റ്റിസ്റ്റ് ടെമ്പിൾ അംഗങ്ങളും പ്രാർത്ഥിക്കുകയും പാടുകയും ചെയ്യുന്നത് ‌ഒരു പതിവ്‌ സംഭവമാണെന്ന് പാസ്റ്റർ ഗ്രെഗ് മക്കന്റൈർ പറഞ്ഞു.

ഒരു മണിക്കൂറോളം അവിടെ ഉണ്ടായിരുന്ന ശേഷം, ഒരു പോലീസ് ഉദ്യോഗസ്ഥൻ അവരുടെ പാട്ട് കുറയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ട് അവിടെയെത്തിയെന്നും ക്ലിനിക്കിനുള്ളിൽ നിന്ന് അവർ പാടുന്നത് കേൾക്കാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി മക്കന്റൈർ പറഞ്ഞു, ഇത് തുൾസയുടെ ശബ്ദ നിയമത്തിന്റെ ലംഘനമാണ്.

തുടർന്ന് പോലീസ്‌ ഓഫീസർ തനിക്ക് ശബ്ദ മലിനീകരണത്തിന്‌ പിഴയടക്കുവാനുള്ള രസീത്‌ നൽകി, പക്ഷേ അതിൽ ഒപ്പിടാൻ മക്കന്റൈർ വിസമ്മതിച്ചതിനെ‌ തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമാണ്‌ ഉണ്ടായത്‌.

ഇത് ഞങ്ങളുടെ പ്രതിഷേധ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നു, ഞങ്ങൾ വളരെ മൃദുവായ്‌ പാടിയാൽ ആർക്കും കേൾക്കാനാകില്ല, ഞങ്ങൾ അവിടെ ഉണ്ടായിട്ടും ആളുകൾക്ക് ഞങ്ങളെ കേൾക്കാൻ കഴിയുന്നില്ലെങ്കിൽ, ഞങ്ങൾ അവിടെയുള്ളതു കൊണ്ട്‌ എന്ത്‌ പ്രയോജനംമക്കന്റൈർ പറഞ്ഞു.

മക്കന്റൈർ ജയിലിൽ മോചിതനായി തിരികെയെത്തി‌, അടുത്തയാഴ്ച അദ്ദേഹം കോടതിയിൽ ഹാജരാകണം. അദ്ദേഹം പറഞ്ഞു, കർത്താവ് അനുവദിച്ചാൽ, അടുത്ത വ്യാഴാഴ്ച ക്ലിനിക്കിന്‌ മുൻപിൽ വീണ്ടും പ്രതിഷേധിക്കും.

സ്കൂളുകൾ, പള്ളികൾ, ആശുപത്രികൾ അല്ലെങ്കിൽ മെഡിക്കൽ ക്ലിനിക്കുകൾക്ക് പുറത്ത് സ്ഥിരമായ ബിസിനസ്സ് സമയങ്ങളിൽ പാടുന്നതും ഉറക്കെ ശബ്ദം കേൾപ്പിക്കുന്നതും നിലവിളിക്കുന്നതും ഹോൺ ഉപയോഗിക്കുന്നതും തുൽസയുടെ ശബ്ദ നിയമത്തിൽ നിരോധിച്ചിരിക്കുന്നു. അവിടെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുംശാന്തമായ മേഖലഎന്ന അടയാള ബോർഡുകളും അവയുടെ പ്രവർത്തന സമയവും പ്രദർശ്ശിപ്പിക്കുകയും ചെയ്യണം.

You might also like