TOP NEWS| സൗദിയിലേക്ക് നേരിട്ട് എല്ലാവർക്കും മടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല; നവംബർ 30 വരെ ഇഖാമയും റീഎൻട്രിയും സൗജന്യമായി നീട്ടും
സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യക്കാർക്ക് താമസ രേഖയും വിസാ കാലാവധിയും നീട്ടി നൽകാൻ സൽമാൻ രാജാവ് വീണ്ടും ഉത്തരവിട്ടു. നവമ്പർ മുപ്പത് വരെയാണ് കാലാവധി നീട്ടുക. ഇതോടെ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് മടങ്ങാനാകാത്തവർക്ക് ഇഖാമയും, റീ എൻട്രി വിസയും സന്ദർശക വിസയും കാലാവധി സൗജന്യമായി നീട്ടിക്കിട്ടും.